മഞ്ചേരി ഗേള്‍സ് ഹൈസ്കൂളിലും എടവണ്ണ ഗവ. സീതിഹാജി ഹൈസ്കൂളിലുമായി മൂന്ന് പതിറ്റാണ്ട്
കാലത്തെ സേവന പാരമ്പര്യമുള്ള പി. അബ്ദുല്‍ സമദ് മാഷ് മങ്കട പള്ളിപ്പുറം ഹൈസ്കൂള്‍
പുതിയ ഹെഡ് മാസ്‌റ്ററായി ചാ൪ജ്ജെടുത്തു. PTA പ്രസിഡണ്ടായ ശ്രീ. മന്‍സൂറും
ഹെഡ് മാസ്‌റ്റ൪ ഇന്‍ചാ൪ജ്ജായ ശ്രീ. ശശി മാഷും സ്കൂള്‍ സ്റ്റാഫുകളും ചേ൪ന്ന്
അദ്ദേഹത്തെ സ്വീകരിച്ചു.
തുട൪ന്ന് ഹെഡ് മാസ്‌റ്റ൪ SSLC വിദ്യാ൪ത്ഥികള്‍ക്കായി നടന്നുകൊണ്ടിരിക്കുന്ന
വെക്കേഷന്‍ ക്ലാസ്സുകള്‍ നടന്നു കാണുകയും ഒരു ഹെഡ് മാസ്‌റ്ററുടെ അഭാവത്തിലും
സ്കൂളിലെ കാര്യങ്ങള്‍ ഭംഗിയായും ചിട്ടയായും കൊണ്ടു നടന്ന ശ്രീ. ശശി മാഷെ
പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ