2011 ജൂൺ 4, ശനിയാഴ്‌ച

PTA അനുമോദിച്ചു

SSLC പരീക്ഷയില്‍ ഉന്നത വി‍ജയം നേടിയ കുട്ടികളെ PTA അനുമോദിച്ചു. 3/June ന് ഉച്ചക്ക്
3 മണിക്ക് നടന്ന ചടങ്ങ് HM ഉല്‍ഘാടനം ചെയ്തു. PTA പ്രസിഡണ്ട് അദ്ധ്യക്ഷം വഹിച്ചു.
മുന്‍ ഹെഡ് മാസ്റ്റ൪ ശ്രീ. ആലിപ്പ വല്ലാ‍ഞ്ചിറയുടെ വകയായ കാഷ് അവാ൪‍ഡ്
അദ്ദേഹം ചടങ്ങില്‍ വിതരണം ചെയ്തു.

2011 മേയ് 23, തിങ്കളാഴ്‌ച

പത്താം ക്ലാസ്സിലെ സമാന്തര ശ്രേണികള്‍, വൃത്തങ്ങള്‍ എന്നീ അധ്യായങ്ങളുടെ
സമഗ്രാസൂത്രണത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക.Edavanna SHMGVHSS ലെ
ജയരാജന്‍ മാഷും Mankadapallippuram GHSS ലെ നസീ൪ മാഷും
കൂടി തയ്യാറാക്കിയത്.
Samagrasuthranam

2011 മേയ് 18, ബുധനാഴ്‌ച

പുതിയ ഹെഡ് മാസ്‌റ്റ൪ ചാ൪ജ്ജെടുത്തു.

മഞ്ചേരി ഗേള്‍സ് ഹൈസ്കൂളിലും എടവണ്ണ ഗവ. സീതിഹാജി ഹൈസ്കൂളിലുമായി മൂന്ന് ‌പതിറ്റാണ്ട്
കാലത്തെ സേവന പാരമ്പര്യമുള്ള പി. അബ്ദുല്‍ സമദ് മാഷ് മങ്കട പള്ളിപ്പുറം ഹൈസ്കൂള്‍
പുതിയ ഹെഡ് മാസ്‌റ്ററായി ചാ൪ജ്ജെടുത്തു. PTA പ്രസി‍ഡണ്ടായ ശ്രീ. മന്‍സൂറും
ഹെഡ് മാസ്‌റ്റ൪ ഇന്‍ചാ൪ജ്ജായ ശ്രീ. ശശി മാഷും സ്കൂള്‍ സ്റ്റാഫുകളും ചേ൪ന്ന്
അദ്ദേഹത്തെ സ്വീകരിച്ചു.

തുട൪ന്ന് ഹെഡ് മാസ്‌റ്റ൪ SSLC വിദ്യാ൪ത്ഥികള്‍ക്കായി നടന്നുകൊണ്ടിരിക്കുന്ന
വെക്കേഷന്‍ ക്ലാസ്സുകള്‍ നടന്നു കാണുകയും ഒരു ഹെഡ് മാസ്‌റ്ററുടെ അഭാവത്തിലും
സ്കൂളിലെ കാര്യങ്ങള്‍ ഭംഗിയായും ചിട്ടയായും കൊണ്ടു നടന്ന ശ്രീ. ശശി മാഷെ
പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.

2011 മാർച്ച് 29, ചൊവ്വാഴ്ച

ആലിപ്പ മാ‍ഷ് വിരമിച്ചു.

മങ്കട പള്ളിപ്പുറം ഗവ. ഹൈസ്‌കൂള്‍ ഹെ‍ഡ്‌മാസ്‌റ്റ൪ ശ്രീ. വല്ലാഞ്ചിറ ആലിപ്പ മാ‍ഷ് ഔധ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചു.

ഈ സ്കൂ‌ളിന്റെ പുരോഗതിക്കായ് ഇത്രയേറെ ആത്മാ൪ത്തമായി പ്രയത്നിച്ച
ഒരധ്യാപകന്‍ വിടപറയുന്നത് എല്ലാ നിലയിലും ‍ഞങ്ങള്‍ക്ക് തീരാ നഷ്ടമാണ്.
ഗണിത ക്ലമ്പിന്റെ എല്ലാ പ്രവ൪ത്തനങ്ങള്‍ക്കും വേണ്ടനി൪ദ്ദേ‍ശങ്ങള്‍ തന്ന്
ഞങ്ങളെ ‌മുന്നില്‍ നിന്ന് നഴിച്ച ശ്രീ. വല്ലാഞ്ചിറ ആലിപ്പ മാഷിന് ഗണിത ക്ലമ്പിന്റെ എല്ലാ ഭാവുകങ്ങളും നേരുന്നു.