2010 സെപ്റ്റംബർ 5, ഞായറാഴ്‌ച

സമയ മേഖല

സമയ മേഖല അറിയാ ന്‍
ലോക ഭൂപടത്തില്‍ രാത്രിയും പകലും അനുഭവപ്പെടുന്ന രാജ്യങ്ങളെ നിഴലും വെളിച്ചവും നല്‍കി വേര്‍തിരിച്ചു കാണിക്കുന്ന ഒരു സോഫ്റ്റ്‌വെയര്‍ ആണ് സണ്‍ ക്ലോക്ക്. വിവിധ രാജ്യങ്ങളിലെ സമയ മാറ്റം, പ്രദേശങ്ങള്‍ തമ്മിലുള്ള അകലം, ഓരോ പ്രദേശത്തിന്റെയും അക്ചാംശം, രേഖാംശം തുടങ്ങിയ ധാരാളം വസ്തുഥകള്‍ സണ്‍ ക്ലോക്കില്‍ ലഭ്യമാണ്. ഒരു നിക്ഷിത ദിവസം നിക്ഷിത സമയത്ത് സൂര്യ ചന്ദ്രന്മാരുടെ സ്ഥാനം, അക്ഷാംശ രേഖകള്‍, രേഖാംശ രേഖകള്‍ തുടങ്ങി ഭൂമിശാസ്ത്ര പഠന സംബന്ധമായ ധാരാളം വിവരങ്ങള്‍ സണ്‍ ക്ലോക്കില്‍ നിന്ന് ശേകരിക്കാനവും.

സണ്‍ ക്ലോക്ക് ജലകത്തിനകത്ത് ക്ലിക്ക് ചെയ്താല്‍ സണ്‍ ക്ലോക്ക് ടൂള്‍ ബാര്‍ ലഭിയ്ക്കും.
സണ്‍ ക്ലോക്ക് ടൂള്‍ ബാറിലെ ബട്ടണില്‍ മൗസ് ആരോ കൊണ്ട് വന്നാല്‍ ഓരോ ടൂളും എന്തിനാണെന്ന് നമുക്ക് മനസിലാക്കാം.
അപ്ലിക്കേഷന്‍ --- എജുകേശന്‍ -- സണ്‍ ക്ലോക്ക് എന്ന രീതിയില്‍ സണ്‍ ക്ലോക്ക് തുറക്കാം.
രാത്രിയും പകലും
സണ്‍ ക്ലോക്കിലെ ഭൂപടത്തിലെ ഒരു നിക്ഷിത സമയത്ത് ഏതൊക്കെ രാജ്യങ്ങളില്‍ രാത്രിയും പകലും അനുഭവപ്പെടുന്നു എന്നറിയുവാന്‍ നിഴലും വെളിച്ചവും നല്‍കി രാജ്യങ്ങളെ വേര്‍തിരിച്ചു കാണിക്കുന്ന ഭൂപടം ശ്രദ്ധിക്കുക. അതിനായി താഴെ പറയുന്ന
.F-Button ----> .Vmf ------> Countries.vm ക്ലിക്ക് ചെയുക.
സമയ മേഖലകള്‍.
സമയ മേഖലകളെ കുറിച്ച് പഠിക്കാന്‍ സണ്‍ ക്ലോക്ക് ടൂള്‍ ബാറിലെ “W” ബട്ടന്‍ ക്ലിക്ക് ചെയ്തു സണ്‍ ക്ലോക്ക് ജാലകത്തില്‍ സമയമേഖല ഭൂപടം ദൃശ്യമാക്കാം.
സമയ നിര്‍ണ്ണയം നടത്തുന്നത് ഗ്രീനിച് (O) രേഖാംശ രേഖയെ അടിസ്ഥാനമാകിയാണ്. ഗ്രീനിച് രേഖയില്‍ നിന്ന് കിഴകോട്ടു പോകുംതോറും യഥാക്രമം സമയ കുറവ് അനുഭവപ്പെടുന്നു.

ഇന്ത്യയിലൂടെ ഒന്നിലതികം രേഖാംശ രേഖകള്‍ കടന്നു പോകുന്നതുകൊണ്ട് 82.5 രേഖാംശ രേഖയെ ഇന്ത്യയുടെ മാനക രേഖാംശ രേഖയായി കണക്കാക്കുന്നു. അതിനാല്‍ ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം നിശ്ചയിച്ചിരിക്കുന്നത് ഈ 82.5 രേഖാംശ രേഖയെ അടിസ്ഥാനമാക്കിയാണ്.
ഏതൊരു ഭൂഖന്ടവും വലുതാക്കി കാണിക്കുന്നതിന്
z ബട്ടണില്‍ ക്ലിക്ക് ചെയ്ത് സണ്‍ ക്ലോക്ക് സൂം ജാലകം തുറക്കുക.
ലംബവും തിരക്ചീനവും ആയ സ്കൈല്‍ ബാറില്‍ മൗസ് നീക്കി വലുതാക്കി കാണേണ്ട ഭാഗം
തിരഞ്ഞു എടുക്കാനുള്ള ചതുരം ക്രമീകരിക്കാം. ശേഷം നമുക്ക് വലുതായി കാണേണ്ട ഭൂകന്ടത്തിനു നേരെ മോകളിലേക്ക് ഈ ചതുരം വലിച്ചിടുക.
“+” ബട്ടന്‍ ക്ലിക്ക് ചെയ്ത് തിരെഞ്ഞെടുത്ത ഭൂപടം ആവശ്യാനുസരണം വലുതാക്കി കാണാം

ഭൂമധ്യ രേഖയിലൂടെ കടന്നു പോകുന്ന ദക്ഷിണ ധ്രുവ രാജ്യങ്ങള്‍ ഏവ?
ഇക്വഡോര്‍, ബ്രസീല്‍, ഗാബോണ്‍, കോങ്ഗോ, ഉഗാണ്ട, കെനിയ, സോമാലിയ, സുമാത്ര.
ആനിമാഷന്റെ ഉപയോഗം.
ഭൂമിയുടെ ചലനത്തിന് അനുസരിച് ഓരോ സെക്കന്റ്‌ വീതം ഇടവിട്ട്‌ വരുന്ന മാറ്റങ്ങള്‍
സണ്‍ ക്ലോക്ക് ഭൂപടത്തില്‍ വരുന്നുണ്ട്. ഓരോ സെക്കന്റ്‌ വീതം ഇടവിട്ട്‌ എന്നതിന് പകരം
ഒരു മിനിറ്റ്, ഒരു ദിവസം, ഒരു ആഴ്ച, ഒരു മാസം എന്ന രീതിയില്‍ നമുക്ക് G ടാബ് ഉപയോഗിച്ച് സണ്‍ ക്ലോക്ക് ഭൂപടത്തില്‍ വരുന്ന മാറ്റത്തിന്റെ വേഗത ക്രമീഗരിക്കാം.
w ബട്ടണ്‍ ക്ലിക്ക് ചെയ്തു സമയ മേഖല ഭൂപടം ദ്രശ്യമക്കുക.
T രണ്ടു തവണ ക്ലിക്ക് ചെയ്യുമ്പോള്‍ പ്രധാന അക്ഷാംശ രേഖകള്‍ ദ്രശ്യമാകുന്നു.
P ബട്ടണ്‍ രണ്ടു തവണ ക്ലിക്ക് ചെയ്തു 10 ഇടവിട്ട്‌ അക്ഷാംശ രേഖകള്‍ ദ്ര്യശ്യമാക്കണം.
Y Tab രണ്ടു തവണ ക്ലിക്ക് ചെയത് സൂര്യ ചന്ദ്രന്മാരുടെ സ്ഥാനം ഏത് രേഖാംഷത്തിനു
മുകളില്‍ ആണെന്ന് കണ്ടെത്തുക.
U ടാബില്‍ ഒരു തവണ ക്ലിക്ക് ചെയ്താല്‍ സമയ മേഖല ഭൂപടത്തില്‍ നഗരങ്ങളുടെ സ്ഥാനം
ദ്രശ്യമാക്കാന്‍ സാധിക്കുന്നു. ഒരു നഗരത്തിനു മീതെ മൌസ് മൌസ് പോയിന്റര്‍ കൊണ്ട് വരുമ്പോള്‍ ആ നഗരത്തെ സമ്പന്ധിക്കുന്ന എല്ലാ വിവരങളും നമുക്ക് ലഭിക്കും.
G ബട്ടണ്‍ ക്ലിക്ക് ചെയ്തു സമയം ക്രമീകരിക്കുക.
O ബട്ടണ്‍ ക്ലിക്ക് ചെയ്തു ആനിമേഷന്‍ പ്രവര്‍ത്തിപ്പിക്കാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ