2010 സെപ്റ്റംബർ 6, തിങ്കളാഴ്‌ച
ചന്ദ്രയാന്‍
ഇന്ത്യയുടെ ആദ്യത്തെ ചാന്ദ്രപര്യവേക്ഷണദൗത്യമായ 'ചന്ദ്രയാന്‍ ഒന്ന്' കണ്ടെത്തിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഐ.എസ്.ആര്‍.ഒ. പോര്‍ട്ടല്‍ തയ്യാറാക്കുന്നു. ചന്ദ്രയാന്‍ പത്തു മാസത്തെ പര്യവേക്ഷണത്തിലൂടെ കണ്ടെത്തിയ കാര്യങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍ ലഭിക്കും. ''ബാംഗ്ലൂരിനടുത്ത ബൈലാലുവിലെ ഡീപ് സ്‌പെയ്‌സ് നെറ്റ്‌വര്‍ക്കിലേക്ക് ചന്ദ്രയാന്‍ അയച്ച ചിത്രങ്ങള്‍ അടക്കമുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വെബ്‌പോര്‍ട്ടല്‍ തയ്യാറാക്കിവരികയാണ്. വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും സൗജന്യമായി വിവരങ്ങള്‍ പരിശോധിക്കാം. ഈവര്‍ഷം ഡിസംബറോടെ പോര്‍ട്ടലിന്റെ ഉദ്ഘാടനം നടക്കും'' - ഐ.എസ്.ആര്‍.ഒ. സ്‌പെയ്‌സ് സെന്റര്‍ ഡയറക്ടര്‍ ബി. ഗോപാലകൃഷ്ണ പറഞ്ഞു. ചന്ദ്രയാന്‍ ഒന്ന് കണ്ടെത്തിയ വിവരങ്ങള്‍ പൂര്‍ണമായും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ചന്ദ്രനില്‍ ജലാംശത്തിന്റെ തെളിവ് കണ്ടെത്തിയത് ലോക ബഹിരാകാശ രംഗത്ത് ഐ.എസ്.ആര്‍.ഒ.യുടെ ഖ്യാതി ഉയര്‍ത്തിയിരുന്നു. ചന്ദ്രനിലെ ഉപരിതലത്തെക്കുറിച്ചും ധാതുക്കളെക്കുറിച്ചുമുള്ള 70,000 ചിത്രങ്ങളാണ് 10 മാസത്തിനുള്ളില്‍ ചന്ദ്രയാന്‍ അയച്ചത്. ഗര്‍ത്തങ്ങളെക്കുറിച്ചുള്ള ചിത്രങ്ങളിലാണ് ജലാംശത്തിന്റെ ലക്ഷണങ്ങള്‍ ആദ്യമായി കണ്ടെത്തിയത്. ഇത്തരം വിവരങ്ങള്‍ അടുത്തറിയാനുള്ള അവസരമാണ് പോര്‍ട്ടല്‍ തരുന്നത്. ലോകത്തുതന്നെ ആദ്യമായാണ് ചന്ദ്രനെക്കുറിച്ച് ഇത്രയും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുന്നത്. ചന്ദ്രയാന്റെ കണ്ടെത്തലുകള്‍ രണ്ടു ഘട്ടങ്ങളായാണ് പുറത്തുവിടുന്നത്. 2008 നവംബര്‍ മുതല്‍ 2009 ഫിബ്രവരി വരെയുള്ള കണ്ടെത്തലുകള്‍ ഈ വര്‍ഷം പോര്‍ട്ടലില്‍ സ്ഥാനം പിടിക്കും. 2009 മാര്‍ച്ച് മുതല്‍ ദൗത്യം അവസാനിപ്പിച്ചതു വരെയുള്ള വിവരങ്ങള്‍ 2011 ജൂണില്‍ ലഭ്യമാക്കും. സൗജന്യമായാണ് വെബ്‌സൈറ്റ് വഴി ഐ.എസ്.ആര്‍.ഒ. വിവരങ്ങള്‍ നല്‍കുന്നത്. ചന്ദ്രയാന്റെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി ചന്ദ്രന്റെ മാപ്പ് നിര്‍മിക്കാനുള്ള പദ്ധതിയും ഐ.എസ്.ആര്‍.ഒ.യ്ക്കുണ്ട്. ആദ്യമായാണ് ചന്ദ്രന്റെ മാപ്പ് വരുന്നത്.ചന്ദ്രയാന്‍ ഒന്നില്‍ പതിനൊന്ന് പേ ലോഡുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ പത്തെണ്ണത്തിന്റെ ദൗത്യം വിജയമായിരുന്നു. ഇവ ഭൂമിയിലേക്ക് അയച്ച വിവരങ്ങളാണ് ഐ.എസ്.ആര്‍.ഒ.യുടെ ശേഖരത്തിലുള്ളത്. പതിനൊന്ന് പേ ലോഡുകളില്‍ അഞ്ചെണ്ണം ഇന്ത്യയുടേതും ആറെണ്ണം അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍നിന്നുള്ളവയുമായിരുന്നു. യു.എസ്. ബഹിരാകാശസ്ഥാപനമായ നാസയുടെ പ്ലാനറ്ററി ഡാറ്റാ സംവിധാനം പ്രയോജനപ്പെടുത്തിയാണ് ഐ.എസ്.ആര്‍.ഒ. ചന്ദ്രയാനില്‍നിന്നുള്ള വിവരങ്ങള്‍ ക്രോഡീകരിച്ചത്. ചന്ദ്രനില്‍നിന്ന് നൂറു കിലോമീറ്റര്‍ അകലെനിന്ന് ചന്ദ്രയാന്‍ ഒന്ന് പകര്‍ത്തിയ ചിത്രങ്ങള്‍ക്ക് മികവ് കൂടുതലാണ്. 514 കിലോഗ്രാം ഭാരമുണ്ടായിരുന്ന ചന്ദ്രയാന്‍ ഒന്ന് 2008 ഒക്ടോബര്‍ 22-നാണ് ശ്രീഹരിക്കോട്ടയില്‍നിന്ന് വിക്ഷേപിച്ചത്.2009 ആഗസ്ത് 30ന് ബാംഗ്ലൂര്‍ ബൈലാലു കേന്ദ്രവുമായുള്ള ബന്ധം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് ചന്ദ്രയാന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയായിരുന്നു. ഇതിനിടെ ദൗത്യത്തിന്റെ 95 ശതമാനം പൂര്‍ത്തിയാക്കിയിരുന്നു.രണ്ടാമത്തെ പര്യവേക്ഷണദൗത്യമായ ചന്ദ്രയാന്‍ രണ്ട് 2013ല്‍ വിക്ഷേപിക്കാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഒന്നാം ദൗത്യത്തിന്റെ വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ഐ.എസ്.ആര്‍.ഒ. തീരുമാനിച്ചത്. ചന്ദ്രയാന്‍ ഒന്ന് പരാജയമായിരുന്നെന്ന ചില കേന്ദ്രങ്ങളുടെ പ്രചാരണം തടയുകയെന്ന ലക്ഷ്യവും ഇതിനുപിന്നിലുണ്ട്. ചന്ദ്രയാന്‍ രണ്ടില്‍ രണ്ട് ശാസ്ത്രപരീക്ഷണ ഉപകരണങ്ങള്‍ ഉള്‍പ്പെടെ ഏഴ് പേലോഡുകളാണ് ഉള്‍പ്പെടുത്തുന്നത്. ചന്ദ്രയാന്‍ രണ്ടില്‍നിന്ന് വിഘടിച്ച് ചന്ദ്രോപരിതലത്തില്‍ സുരക്ഷിതമായി ഇടിച്ചിറങ്ങാന്‍ കഴിയുന്ന ലാന്‍ഡറും ഉണ്ടാകും. ചന്ദ്രന്റെ ഉപരിതലത്തിലൂടെ സഞ്ചരിച്ച് പഠനം നടത്തുന്ന ഉപകരണമായ റോവര്‍ ഇതിന്റെ പ്രത്യേകതയാണ്.
2010 സെപ്റ്റംബർ 5, ഞായറാഴ്‌ച
സമയ മേഖല
സമയ മേഖല അറിയാ ന്‍
ലോക ഭൂപടത്തില്‍ രാത്രിയും പകലും അനുഭവപ്പെടുന്ന രാജ്യങ്ങളെ നിഴലും വെളിച്ചവും നല്‍കി വേര്‍തിരിച്ചു കാണിക്കുന്ന ഒരു സോഫ്റ്റ്‌വെയര്‍ ആണ് സണ്‍ ക്ലോക്ക്. വിവിധ രാജ്യങ്ങളിലെ സമയ മാറ്റം, പ്രദേശങ്ങള്‍ തമ്മിലുള്ള അകലം, ഓരോ പ്രദേശത്തിന്റെയും അക്ചാംശം, രേഖാംശം തുടങ്ങിയ ധാരാളം വസ്തുഥകള്‍ സണ്‍ ക്ലോക്കില്‍ ലഭ്യമാണ്. ഒരു നിക്ഷിത ദിവസം നിക്ഷിത സമയത്ത് സൂര്യ ചന്ദ്രന്മാരുടെ സ്ഥാനം, അക്ഷാംശ രേഖകള്‍, രേഖാംശ രേഖകള്‍ തുടങ്ങി ഭൂമിശാസ്ത്ര പഠന സംബന്ധമായ ധാരാളം വിവരങ്ങള്‍ സണ്‍ ക്ലോക്കില്‍ നിന്ന് ശേകരിക്കാനവും.
സണ്‍ ക്ലോക്ക് ജലകത്തിനകത്ത് ക്ലിക്ക് ചെയ്താല്‍ സണ്‍ ക്ലോക്ക് ടൂള്‍ ബാര്‍ ലഭിയ്ക്കും.
സണ്‍ ക്ലോക്ക് ടൂള്‍ ബാറിലെ ബട്ടണില്‍ മൗസ് ആരോ കൊണ്ട് വന്നാല്‍ ഓരോ ടൂളും എന്തിനാണെന്ന് നമുക്ക് മനസിലാക്കാം.
അപ്ലിക്കേഷന്‍ --- എജുകേശന്‍ -- സണ്‍ ക്ലോക്ക് എന്ന രീതിയില്‍ സണ്‍ ക്ലോക്ക് തുറക്കാം.
രാത്രിയും പകലും
സണ്‍ ക്ലോക്കിലെ ഭൂപടത്തിലെ ഒരു നിക്ഷിത സമയത്ത് ഏതൊക്കെ രാജ്യങ്ങളില്‍ രാത്രിയും പകലും അനുഭവപ്പെടുന്നു എന്നറിയുവാന്‍ നിഴലും വെളിച്ചവും നല്‍കി രാജ്യങ്ങളെ വേര്‍തിരിച്ചു കാണിക്കുന്ന ഭൂപടം ശ്രദ്ധിക്കുക. അതിനായി താഴെ പറയുന്ന
.F-Button ----> .Vmf ------> Countries.vm ക്ലിക്ക് ചെയുക.
സമയ മേഖലകള്‍.
സമയ മേഖലകളെ കുറിച്ച് പഠിക്കാന്‍ സണ്‍ ക്ലോക്ക് ടൂള്‍ ബാറിലെ “W” ബട്ടന്‍ ക്ലിക്ക് ചെയ്തു സണ്‍ ക്ലോക്ക് ജാലകത്തില്‍ സമയമേഖല ഭൂപടം ദൃശ്യമാക്കാം.
സമയ നിര്‍ണ്ണയം നടത്തുന്നത് ഗ്രീനിച് (O) രേഖാംശ രേഖയെ അടിസ്ഥാനമാകിയാണ്. ഗ്രീനിച് രേഖയില്‍ നിന്ന് കിഴകോട്ടു പോകുംതോറും യഥാക്രമം സമയ കുറവ് അനുഭവപ്പെടുന്നു.
ഇന്ത്യയിലൂടെ ഒന്നിലതികം രേഖാംശ രേഖകള്‍ കടന്നു പോകുന്നതുകൊണ്ട് 82.5 രേഖാംശ രേഖയെ ഇന്ത്യയുടെ മാനക രേഖാംശ രേഖയായി കണക്കാക്കുന്നു. അതിനാല്‍ ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം നിശ്ചയിച്ചിരിക്കുന്നത് ഈ 82.5 രേഖാംശ രേഖയെ അടിസ്ഥാനമാക്കിയാണ്.
ഏതൊരു ഭൂഖന്ടവും വലുതാക്കി കാണിക്കുന്നതിന്
z ബട്ടണില്‍ ക്ലിക്ക് ചെയ്ത് സണ്‍ ക്ലോക്ക് സൂം ജാലകം തുറക്കുക.
ലംബവും തിരക്ചീനവും ആയ സ്കൈല്‍ ബാറില്‍ മൗസ് നീക്കി വലുതാക്കി കാണേണ്ട ഭാഗം
തിരഞ്ഞു എടുക്കാനുള്ള ചതുരം ക്രമീകരിക്കാം. ശേഷം നമുക്ക് വലുതായി കാണേണ്ട ഭൂകന്ടത്തിനു നേരെ മോകളിലേക്ക് ഈ ചതുരം വലിച്ചിടുക.
“+” ബട്ടന്‍ ക്ലിക്ക് ചെയ്ത് തിരെഞ്ഞെടുത്ത ഭൂപടം ആവശ്യാനുസരണം വലുതാക്കി കാണാം
ഭൂമധ്യ രേഖയിലൂടെ കടന്നു പോകുന്ന ദക്ഷിണ ധ്രുവ രാജ്യങ്ങള്‍ ഏവ?
ഇക്വഡോര്‍, ബ്രസീല്‍, ഗാബോണ്‍, കോങ്ഗോ, ഉഗാണ്ട, കെനിയ, സോമാലിയ, സുമാത്ര.
ആനിമാഷന്റെ ഉപയോഗം.
ഭൂമിയുടെ ചലനത്തിന് അനുസരിച് ഓരോ സെക്കന്റ് വീതം ഇടവിട്ട് വരുന്ന മാറ്റങ്ങള്‍
സണ്‍ ക്ലോക്ക് ഭൂപടത്തില്‍ വരുന്നുണ്ട്. ഓരോ സെക്കന്റ് വീതം ഇടവിട്ട് എന്നതിന് പകരം
ഒരു മിനിറ്റ്, ഒരു ദിവസം, ഒരു ആഴ്ച, ഒരു മാസം എന്ന രീതിയില്‍ നമുക്ക് G ടാബ് ഉപയോഗിച്ച് സണ്‍ ക്ലോക്ക് ഭൂപടത്തില്‍ വരുന്ന മാറ്റത്തിന്റെ വേഗത ക്രമീഗരിക്കാം.
w ബട്ടണ്‍ ക്ലിക്ക് ചെയ്തു സമയ മേഖല ഭൂപടം ദ്രശ്യമക്കുക.
T രണ്ടു തവണ ക്ലിക്ക് ചെയ്യുമ്പോള്‍ പ്രധാന അക്ഷാംശ രേഖകള്‍ ദ്രശ്യമാകുന്നു.
P ബട്ടണ്‍ രണ്ടു തവണ ക്ലിക്ക് ചെയ്തു 10 ഇടവിട്ട് അക്ഷാംശ രേഖകള്‍ ദ്ര്യശ്യമാക്കണം.
Y Tab രണ്ടു തവണ ക്ലിക്ക് ചെയത് സൂര്യ ചന്ദ്രന്മാരുടെ സ്ഥാനം ഏത് രേഖാംഷത്തിനു
മുകളില്‍ ആണെന്ന് കണ്ടെത്തുക.
U ടാബില്‍ ഒരു തവണ ക്ലിക്ക് ചെയ്താല്‍ സമയ മേഖല ഭൂപടത്തില്‍ നഗരങ്ങളുടെ സ്ഥാനം
ദ്രശ്യമാക്കാന്‍ സാധിക്കുന്നു. ഒരു നഗരത്തിനു മീതെ മൌസ് മൌസ് പോയിന്റര്‍ കൊണ്ട് വരുമ്പോള്‍ ആ നഗരത്തെ സമ്പന്ധിക്കുന്ന എല്ലാ വിവരങളും നമുക്ക് ലഭിക്കും.
G ബട്ടണ്‍ ക്ലിക്ക് ചെയ്തു സമയം ക്രമീകരിക്കുക.
O ബട്ടണ്‍ ക്ലിക്ക് ചെയ്തു ആനിമേഷന്‍ പ്രവര്‍ത്തിപ്പിക്കാം.

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)